ഇടുക്കി: ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കാര്യമായി കുറയുന്നില്ല. 2399.50 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തിന്റെ വരവിലും ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നില്ല.
ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുറന്ന രണ്ട് ഷട്ടറുകളും അടച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.85 അടിയായി താഴ്ന്നതിനെ തുടർന്നാണ് ഇന്നലെ തുറന്ന രണ്ട് ഷട്ടറുകളും അടച്ചത്. സെക്കന്റിൽ 752 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് എത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.