ഷവറിന് കീഴിൽ നില്ക്കുമ്പോള്, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സുഗന്ധത്തിനായി സോപ്പിൽ ചേർത്ത ചേരുവകൾ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. വളരെയധികം സോപ്പ് ഉപയോഗിക്കുന്നത് ചർമ്മത്തെയും വരണ്ടതാക്കും. ഷവറിനടിയിൽ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയപ്പെടുന്നു. പലതരം ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് സ്കൂൾ ഓഫ് മെഡിസിനിലെ ഷാരി മാർച്ച്ബെയ്ൻ ഡെർമറ്റോളജിസ്റ്റ് പറയുന്നു. ഷവറിന് കീഴിൽ നിന്ന് കുളിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. ഷാരി പറയുന്നു.
ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികളെ ആയാസരഹിതമാകുമെങ്കിലും ശരീരത്തിലെ എണ്ണയെ ഇല്ലാതാക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യം കുറയ്ക്കും. ചൂടുവെള്ളത്തിൽ കുളിക്കുന്നത് വരണ്ട ചർമ്മത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അഞ്ച് മിനിറ്റിലധികം ഷവറിനടിയിൽ നിൽക്കരുത്.
ഷവറിന് കീഴെ നില്ക്കുമ്പോള്, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പ് ഉപയോഗിച്ചാൽ ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും. കുളിക്കുമ്പോൾ വീര്യം കൂടിയ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് ചർമ്മത്തിനെ കൂടുതൽ വരണ്ടതാക്കുകയും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും കാരണമാകാമെന്നാണ് ഡോ. ഷാരി പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.