മാവൂർ: ദിവസങ്ങൾക്ക് മുമ്പ് മാവൂരിലെ കല്‍പ്പള്ളി കടവില്‍ മണല്‍തോണി പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രമേയം. ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള പ്രമേയത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇടത് അംഗം കെ. ഉണ്ണികൃഷ്ണനായിരുന്നു പ്രമേയം.
പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ മണൽ വള്ളങ്ങൾ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇതിനെ തടസ്സെപ്പടുത്താന് ശ്രമിച്ച് മണല്‍ മാഫിയക്ക് അനുകൂലമായ നിലപാടെടുത്ത മെംബറുടെ നടപടിയില്‍ പ്രതിഷേധിക്കുന്നുവെന്ന പ്രമേയമാണ് അവതരിപ്പിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ അവതരിപ്പിച്ച പ്രമേയത്തെ മെംബര്‍ അബ്ദുൾ കരീം പിന്തുണച്ചു.
പ്രമേയത്തെ അനുകൂലിച്ച് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി. രഞ്ജിത്ത്, മെംബര്‍മാരായ കെ.സി. വാസന്തി വിജയന്, ടി.ടി. ഖാദര്‍, ശ്രീജ ആറ്റഞ്ചേരി, ഗീതാമണി, ഫാത്തിമ ഉണിക്കൂര് എന്നിവര്‍ സംസാരിച്ചു.
സിപിഐ (എം) അംഗങ്ങൾ പ്രമേയത്തെ എതിർത്തു. മോഹൻദാസ്, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരുമ്പ് തോണികള്‍ റോഡിലൂടെ കെട്ടിവലിച്ചാല്‍ റോഡ് പൊളിയുമെന്ന് പറഞ്ഞാണ് മെംബര്‍ ഉണ്ണികൃഷ്ണന് പ്രതിഷേധം രേഖപ്പെടുത്തിയതെന്നും അതിെന്റ വിരോധം തീര്‍ക്കാനാണ് പ്രമേയം കൊണ്ടുവന്നതെന്നും ഇടത് മെംബര്‍മാര്‍ ആരോപിച്ചു. പ്രമേയം കൊണ്ടുവന്നതിൽ ഇടത് അംഗങ്ങൾ കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് മെംബര്‍മാരുടെ മുദ്രാവാക്യം വിളിക്കിടെ പ്രമേയം ശബ്ദവോട്ടോടെ പാസാക്കി.
തുടർന്ന് ഇടത് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സിപിഐ എം നേതൃത്വത്തിൽ മാവൂർ ടൗണിൽ പ്രകടനവും ധർണയും നടത്തി. സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗവും മാവൂർ ലോക്കൽ സെക്രട്ടറിയുമായ മായ ഇ.എൻ.പ്രേമനാഥൻ ധർണ ഉദ്ഘാടനം ചെയ്തു. എ.പി.മോഹൻദാസ് അധ്യക്ഷനായി. പുതുക്കുടി സുരേഷ് സ്വാഗതം പറഞ്ഞു. കെ.ഉണ്ണികൃഷ്ണൻ, എം. ധർമജൻ, കെ.പി. ചന്ദ്രൻ, കെ.വിശാലാക്ഷി ടീച്ചർ, നാസർ കൽപള്ളി, മാവൂർ വിജയൻ എന്നിവര്‍ നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.