കാലം മാറി കഥ മാറി സകല വിജ്ഞാനാവും ഞൊടിയിടയിൽ കൈകളിലെത്തുന്ന
ഓൺലൈൻ കാലം. വിശേഷങ്ങളും കാര്യങ്ങളും പങ്കുവെക്കാൻ യുട്യൂബ് ചാനൽ തുടങ്ങി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ മെമ്പറും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ശ്രദ്ധേയനാവുകയാണ്. പഞ്ചായത്ത് ടോക്ക് സീരീസ് എന്ന പേരിൽ കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും തദ്ദേശ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്നവിധത്തിൽ വിശദമായി ക്രമപ്പെടു ത്തിയതാണ് ഓരോ ഭാഗങ്ങളും.
അധികാര വികേന്ദ്രീകരണത്തിന്റെയും പ്രാദേശിക ഭരണ നിർവഹണത്തിന്റെയും പൊതുഅറിവുകൾ ജുനൈദ് കൈപ്പാണി ചാനലിലൂടെ പങ്കുവെക്കുന്നു. വികേന്ദ്രീകരണം കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇതുമായിബന്ധപ്പെട്ട അറിവുകൾ പരക്കെ പ്രചാരത്തിലില്ല. തദ്ദേശസ്ഥാപന അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഇതു സംബന്ധിച്ചുള്ള അറിവുകൾ പഞ്ചായത്ത് ടോക്ക് സീരീസിൽ നിന്ന് എളുപ്പത്തിൽ നേടാം. പുതിയ അംഗങ്ങൾക്കെല്ലാം ലളിതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ പഞ്ചായത്ത് അംഗത്തിൽ നിക്ഷിപ്തമായ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കടമകളുമെല്ലാം ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. സമ്പൂർണ ഭവനപദ്ധതി തുടങ്ങി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടേറെ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള
വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. നൂറിലധികം ഭാഗങ്ങൾ പിന്നിട്ട പഞ്ചായത്ത് ടോക്ക് സീരീസിൽ ഇതിനകം കേരളത്തിലങ്ങോളമിങ്ങോളം നിരവധി വരിക്കാരുണ്ട്. പഞ്ചായത്തും ജനങ്ങളും ജനപ്രതിനിധികളും പരസ്പരം കണ്ണിചേരുമ്പോൾ ഇവയ്ക്കിടയിൽ നിലവിലുള്ള ത്രിതല സംവിധാനത്തെക്കുറിച്ച് കുട്ടികൾക്കും പുതിയ തലമുറകൾക്കും അറിവുപകരുക എന്നതുകൂടിയാണ് ഈ വീഡിയോകളുടെ ലക്ഷ്യമെന്ന് ജുനൈദ് കൈപ്പാണി പറയുന്നു.
ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പൽ, കോർപ്പറേഷൻ കൗൺസിലുകളിലുമായി 21,900 വാർഡുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ തത്പരരായവർക്കായി കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരണത്തോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സ് നടത്തുന്നുണ്ട്. വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ പഠിതാവ് കൂടിയാണ് ജുനൈദ്, പഠന പ്രക്രിയയിൽ നിന്ന് ആർജിക്കുന്ന ആധികാരിക വിവരങ്ങൾ കൂടിയാണ് പങ്കുവെക്കുന്നത്. ഹൈസ്കൂൾ കാലഘട്ടത്തിൽ സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തന
മേഖലയിലേക്ക് ജുനൈദിന്റെ പ്രവേശനം. വിദ്യാർഥി രാഷ്ട്രീയ രംഗത്ത് സംസ്ഥാന ദേശീയ തലത്തിലടക്കം ചുമതലകൾ നിർവഹിച്ചു ശ്രദ്ധനേടിയിരുന്നു. യുവജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. കൊമേഴ്സിൽ ബിരുദവും, ബിരുദാനന്തര ബിരുദവും ബി.എഡും മനശാസ്ത്രത്തിൽ പി.ജി.യും പൂർത്തിയാക്കി സജീവരാഷ്ട്രീയത്തിൽ ഇ ങ്ങുകയായിരുന്നു. നിലവിൽ നിരവധിയായ സാമൂഹിക-സാംസ്ക്കാരിക-ജീവകാരുണ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹി കൂടിയാണ്.
വിദ്യാഭ്യാസ പ്രവർത്തകനായ ജുനൈദ്, കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയർമാനായിരുന്നു. വ്യക്തിത്വ വികാസമടക്കമുള്ള വിവിധ വിഷയങ്ങളിൽ
നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ‘രാപ്പാർത്ത നഗരങ്ങൾ’ എന്ന യാത്രാവിവരണം മലയാളി വായനക്കാർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ജുനൈദ് കൈപ്പാണിയുടെ ശ്രദ്ധേയ ഗ്രന്ഥമാണ്.
ജനപ്രതിനിധി എന്ന നിലക്ക് വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും സ്വീകരിച്ചുകൊണ്ടുള്ള ജുനൈദിന്റെ ജനകീയ മുന്നേറ്റം മാതൃകാപരവും പ്രശംസനീയവുമാണ്.
ജില്ലയിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കു കീഴിലെ പദ്ധതികൾ സമയബന്ധിതവും ശാസ്ത്രീയവുമായി പൂർത്തീകരിക്കുവാൻ സാധിക്കുന്നത് ജുനൈദിന്റെ കൃത്യവും അവസരോചിതവുമായ ഇടപെടലാണ്.
നാടിന് ഉപകാരമാകുന്ന വിധത്തിൽ ടോക്ക് സീരീസുകളും ആകർഷകമാകുന്നുണ്ട്.
അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തിന്റെയും കേരളീയ അനുഭവങ്ങൾ പുതിയ കാലവുമായി ചേർത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാൻ പറ്റുന്നവിധം
ലളിതമായ വിവരണമാണ് ഓരോ സീരീസും. കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ അടിസ്ഥാനവിഷയങ്ങളിൽ ഊന്നിക്കൊണ്ട് അധികാര വികേന്ദ്രീകരണവും ആസൂത്രണവും
പഞ്ചായത്ത് സംവിധാനവും പ്രാദേശിക ഭരണനിർവഹണവും ജനപ്രതിനിധികളുടെ ചുമതലയും
ഹ്രസ്വമായി അവതരിപ്പിക്കുന്നു എന്നത് ടോക്ക് സീരീസിന്റെ പ്രത്യേകതയാണ്.
പഞ്ചായത്ത് ടോക്ക് സീരീസിനെ സംബന്ധിച്ച് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധേയമായ സ്റ്റോറി ന്യൂസുകൾ വന്നിട്ടുണ്ട്. കേരള സമൂഹത്തിൽ ഉയർന്നുവരുന്ന അഭിലാഷങ്ങളും ശ്രോതാക്കളായ ജനപ്രതിനിധികളുന്നയിക്കുന്ന പ്രായോഗികമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള
എല്ലാ തലത്തിലുള്ള ആശയങ്ങളും വിഷയങ്ങളും ചർച്ച ചെയ്ത് ടോക് സീരീസുകൾ വ്യാപിപ്പിക്കുക എന്നതാണ് സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുകൂടിയായ ജുനൈദിന്റെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.