ശരീരവും മുഖവും സുന്ദരമാണെങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് ചിലപ്പോൾ തലവേദനയായേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലരും പല ക്രീമുകൾ പരീക്ഷിക്കാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളുടെ അമിത ഉപയോഗം കഴുത്തിന്റെ നിറവ്യത്യാസത്തിനും കാരണമാകും. എത്ര ശ്രമിച്ചിട്ടും ഈ കറുപ്പ് നിറം മാറാത്തതു വലിയബുദ്ധിമുട്ടാകുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില നുറുങ്ങുകൾ ഇതാ:
പഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. വളരെയധികം ഉണങ്ങുന്നതിന് മുമ്പ് കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് മാറും.
ആപ്പിളും കദളിപ്പഴവും പതിവായി കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കും.
രണ്ട് ടേബിൾസ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾപൊടി, അര ടീസ്പൂൺ നാരങ്ങാനീര്, അൽപ്പം റോസ് വാട്ടർ എന്നിവ യോജിപ്പിക്കുക. മിശ്രിതം 15 മിനിറ്റ് കഴുത്തിൽ ഒരു അയഞ്ഞ രൂപത്തിൽ പ്രയോഗിക്കുക. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തിൽ നന്നായി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നതാണ് നല്ലത്.
രാത്രി കിടക്കുന്നതിന് മുമ്പ് അൽപം കറ്റാർ വാഴ ജെൽ കഴുത്തിൽ പുരട്ടുക. അതിനുശേഷം രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.
തൈരിൽ റവ മിക്‌സ് ചെയ്ത് വെണ്ണയിൽ കലർത്തി പതിവായി സ്‌ക്രബ്ബ് ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം മാറാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.