കോഴിക്കോട്: വെള്ളിമാടുകുന്നിൽ പ്രണയവിവാഹത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസിൽ ഏഴുപേരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വധുവിന്റെ അമ്മ ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. പ്രണയ വിവാഹത്തിന്റെ പേരിൽ വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് വധുവിന്റെ അച്ഛനും അമ്മയുമടക്കം ഏഴു പേർ അറസ്റ്റിലായത്. അനിരുദ്ധന്റെയും അജിതയുടെയും മകളും ഒരു യുവാവും പ്രണയിച്ചു വിവാഹം കഴിച്ചികുന്നു. ഈ വിവാഹത്തിന് സഹായിച്ച റിനീഷ് എന്ന യുവാവിനു നേരെയാണ് ആക്രമണമുണ്ടായത്.
ഈ മാസം 12 ന് കോഴിക്കോട് വെള്ളിമാടുകുന്നിലാണ് ആക്രമണം നടന്നത്. വിവാഹത്തെ പിന്തുണച്ചതിന് വരന്റെ ബന്ധുവിനെ ആക്രമിക്കാൻ വധുവിന്റെ വീട്ടുകാർ ക്വട്ടേഷൻ നൽകി. വധുവിന്റെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ എന്നിവരാണ് അറസ്റ്റിലായത്.
വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വ്യാപാരിയും പൊതു പ്രവര്‍ത്തകനുമായ റിനീഷിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പാട് ചെയ്തത്. കോവൂരിലെ ടെക്സ്റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്ബോള്‍ വീടിന് മുന്‍വശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെല്‍മറ്റ് അഴിക്കാന്‍ പറയുകയും പിന്നാലെ ഇരുമ്ബ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടില്‍ നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.
ഇരുമ്ബ് ദണ്ഡുകൊണ്ട് തലക്ക് അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തലയില്‍ 21 തുന്നലുകളുണ്ട്. അക്രമ സമയത്ത് കാരണം വ്യക്തമായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമണ കാരണം പുറത്ത് വന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.