കാരശ്ശേരി: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയില്‍ പലയിടത്തും നടക്കുന്നത് അശാസ്ത്രീയ നിര്‍മാണമെന്ന് വ്യാപക പരാതി. എരഞ്ഞിമാവ് മുതല്‍ നോര്‍ത്ത് കാരശ്ശേരി വരെയുള്ള നവീകരണ പ്രവൃത്തിയില്‍ വിവിധയിടങ്ങളിലായി നിരവധി അശാസ്ത്രീയ നിര്‍മാണങ്ങള്‍ നടന്നതായാണ് പരാതി ഉയര്‍ന്നത്.
വര്‍ഷങ്ങള്‍ പഴക്കമുള്ളതും തകര്‍ന്നതുമായ കലുങ്കുകള്‍ പോലും പുനര്‍ നിര്‍മിക്കാതെ ടാറിങ് പ്രവൃത്തി നടക്കുന്നതായും ആരോപണമുണ്ട്. ഗോതമ്ബറോഡ് മാവായി മുതല്‍ നോര്‍ത്ത് കാരശ്ശേരി വരെയുള്ള ഭാഗത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒമ്ബതോളം കലുങ്കുകള്‍ പുനര്നിര്മിക്കാതെയാണ് ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചതെന്നും വല്ലാറ, തോണ്ട, കാളപുറംതോട് കടന്നുപോകുന്ന നെല്ലിക്കാപറമ്ബിലെ 50 വര്‍ഷത്തോളം പഴക്കമുള്ളതും തകര്‍ച്ച ഭീഷണി നേരിടുന്നതുമായ കലുങ്ക് ഉള്‍പ്പെടെ പുനര്നിര്മിക്കാതെയും റോഡിെന്റയും തോടിെന്റയും തകര്‍ന്ന സംരക്ഷണ ഭിത്തികള്‍ പൊളിച്ചു മാറ്റി പുതുക്കി പണിയാതെയുമാണ് നിലവില്‍ ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
ഇവിടെ മഴക്കാലത്ത് പരിസരവീടുകളില് വെള്ളം കയറുന്ന ഇടം കൂടിയാണ്. വലിയപറമ്ബ് തോണ്ടയില്‍ റോഡിനടുത്ത് മഴക്കാലമായാല്‍ വലിയ വെള്ളക്കെട്ടും മഴ കഴിഞ്ഞാല്‍ മുകളില്‍നിന്നും മഴവെള്ളവും കല്ലും മണ്ണും അടിയലും പതിവാണ്.
അവിടെയും വെള്ളമൊഴുകി പോകാനുള്ള സംവിധാനം ചെയ്തിട്ടില്ല. കറുത്തപറമ്ബിനും കോളനിപ്പടിക്കും ഇടയില്‍ തൊട്ടടുത്തായി രണ്ട് തോടുകള്‍ ഒഴുകുന്ന രണ്ടു ഓവുപാലങ്ങളും നവീകരിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന റോഡ് വീതികൂട്ടി പൂര്‍ണമായും ടാര്‍ ചെയ്തതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാനുള്ള വഴി ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും റോഡ് പണി പൂര്ത്തീകരിക്കുന്നതിനുമുമ്ബ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നോര്‍ത്ത് കാരശ്ശേരി ജങ്ഷനില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് വ്യാപകമായി റോഡ് തകര്‍ന്ന സാഹചര്യത്തില്‍ ഒരുവര്‍ഷം മുമ്ബ് ലക്ഷങ്ങള്‍ ചെലവഴിച്ച് പാകിയ ഇന്റര്‍ലോക്കുകള്‍ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ കുത്തി പൊളിച്ചതായും പരാതിയുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് കട്ടകള്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സംസ്ഥാനപാതയില്‍ പാകിയ ഇന്റര്‍ലോക്ക് കുത്തിപ്പൊളിച്ച് നശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്നും ഇത് നല്ല രീതിയില്‍ പൊളിച്ചെടുത്ത് മറ്റെവിടെയെങ്കിലും ഉപയോഗപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നോര്‍ത്ത് കാരശ്ശേരി, ഗോതമ്ബറോഡ്, അഗസ്ത്യന് മുഴി ജങ്ഷനുകളിലായി 65 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇന്റര്‍ലോക്ക് പാകിയിരുന്നത്. ഇത്തരത്തില്‍ സംസ്ഥാനപാതയിലെ വിവിധയിടങ്ങളില്‍ പാകിയ ഇന്റര്‍ ലോക്കുകള്‍ നശിപ്പിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാവുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തടഞ്ഞതോടെ പിന്നീട് ഇന്റര്‍ലോക്ക് കട്ടകള്‍ തൊഴിലാളികളെ ഉപയോഗിച്ച് സുരക്ഷിതമായാണ് നീക്കം ചെയ്യുന്നതെങ്കിലും വെറും ഒരുവര്‍ഷം മുമ്ബ് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള നവീകരണം എന്തിനായിരുന്നു എന്നാണ് നാട്ടുകാരുടെ ചോദ്യം.
റോഡ് പ്രവൃത്തിയെ കുറിച്ച് നേരത്തേയും നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. അപകടകരമായ വളവുകള്‍ നിവര്‍ത്താതെയുള്ള പ്രവൃത്തിക്കെതിരെയും നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. അപാകതകളെല്ലാം പരിഹരിച്ച് റോഡ് പ്രവൃത്തി നല്ല രീതിയില്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.