തിരുവനന്തപുരം: സിൽവർ ലൈൻ നിർമാണ ഘട്ടത്തിൽ അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡിപിആർ. പ്രവർത്തന ഘട്ടത്തിൽ 10,000 ജോലികൾ ഉണ്ടാകും. സിൽവർ ലൈനിൽ 4900 ജീവനക്കാരുണ്ടാകും. സ്ഥിരം ജീവനക്കാർക്ക് 800,000 വാർഷിക ശമ്പളം ലഭിക്കും. വാർഷിക വർധനവുമുണ്ട്. തുടക്കത്തിൽ ഒരു ട്രെയിനിൽ 9 കോച്ചുകൾ. പിന്നീട് ഇത് 12ൽ നിന്ന് 15 ആക്കാം. തിരക്കുള്ള സമയങ്ങളിൽ ഓരോ ഇരുപത് മിനിറ്റിലും സേവനം ലഭ്യമാകും. ഇരുവശത്തുമായി പ്രതിദിനം 37 സർവീസുകൾ. 2052-ൽ ഇത് 65 ആയി ഉയരും. 55ശതമാനം പാതയും മണ്‍തിട്ടകള്‍ക്ക് (എംബാങ്ക്മെന്റുകള്‍) മുകളിലൂടെയാണ്. 6മീറ്റര്‍ വരെ ഉയരത്തില്‍ എംബാങ്ക്മെന്റുകളുണ്ടാവും. തുടക്കത്തില് 79,934 യാത്രക്കാരാണ് ഉണ്ടായിരുന്നതെങ്കില് 25 വര് ഷം കൊണ്ട് ഇത് 1,58,946 ആയി ഉയരും. അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തീകരിക്കും.
കൊല്ലം, കോട്ടയം, തൃശൂര്‍ സ്റ്റേഷനുകള്‍ വെള്ളക്കെട്ടുള്ള ഭൂമിയിലാണ്. ഏഴ് സ്റ്റേഷനുകൾ സ്വകാര്യ ഭൂമിയിലാണ്. സ്റ്റേഷനുകൾക്കായി മാത്രം 246 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കണം. ഡിപ്പോകൾക്കായി കൊല്ലത്ത് 24 ഹെക്ടറും കാസർകോട് 20 ഹെക്ടറും ഭൂമി ഏറ്റെടുക്കണം. തിരുവനന്തപുരം-കാസർകോട് പാത ഒറ്റഘട്ടമായി പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ, രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചും ഡിപിആറിൽ പരാമർശമുണ്ട്. തിരുവനന്തപുരം-തൃശൂർ ആദ്യഘട്ടം 260 കിലോമീറ്ററും തൃശൂർ കാസർകോട് 270 കിലോമീറ്ററും രണ്ടാംഘട്ടവുമാണ്.
വൈദ്യുതിക്ക് 163.27 കോടിയും ജീവനക്കാർക്ക് 270.74 കോടിയും അറ്റകുറ്റപ്പണികൾക്ക് 542 കോടിയും വീതം ചെലവുണ്ട്.
ചെലവ് ഇങ്ങനെ:
റെയിൽവേ വിഹിതം-2,150.00
റെയിൽവേ ഭൂമിയുടെ വില- 975.00
സംസ്ഥാന വിഹിതം- 3,252.56
സ്വകാര്യ വ്യക്തികളുടെ ഓഹരികൾ -4,251.71
വിദേശ വായ്പ- 33,699.80
ഭൂമി ഏറ്റെടുക്കലും പുനരധിവാസവും – 11,837.25
ആകെ ചെലവ്- 63,940.67
5% വാർഷിക വർദ്ധനവ് ഉണ്ടാകും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









