ഇടപ്പള്ളി ടോളിലെ കടയുടെ മുന്നിൽ നിന്ന് മോഷ്ടാവ് എടുത്തുകൊണ്ടുപോയ 80കാരനായ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ മോഷ്ടാവിന് 5 ലക്ഷം രൂപ നൽകുമെന്നും മോഷ്ടാവ് മനസാന്തരപ്പെട്ടാൽ ശിഷ്ടകാലം മോഷ്ടിക്കാതെ ജീവിക്കാൻ നല്ല ജോലിയും നൽകാമെന്നും ബോചെ. തന്റെ ഫോൺനമ്പറിൽ (7994811119) വിളിച്ച് മോഷ്ടാവ് സൈക്കിൾ നേരിട്ട് ഏൽപ്പിച്ചാൽ പണം നൽകുമെന്നും ഇത് ആരും അറിയില്ലെന്നും ബോചെ അറിയിച്ചു.
പത്താം വയസിൽ പിതാവ് എം ആർ ബാലകൃഷ്ണൻ സമ്മാനിച്ച 70 വർഷത്തോളം പഴക്കമുള്ള റാലി സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത പങ്കിട്ടുകൊണ്ടാണ് ബോചെ സമൂഹ മാധ്യമത്തിലൂടെ വാഗ്ദാനം മുന്നോട്ടുവച്ചത്. വാർത്ത വായിച്ച് തനിക്കുണ്ടായ വിഷമത്തെക്കാൾ എത്രയോ മടങ്ങ് വലുതായിരിക്കും പരമ്പരാഗതമായി കിട്ടിയ സൈക്കിൾ നഷ്ടപ്പെട്ടപ്പോൾ ഉടമയ്ക്ക് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു .ബോചെയുടെ വാഗ്ദാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എം ബി പ്രകാശ് പറഞ്ഞു .ബുധനാഴ്ച വൈകിട്ടാണ് സൈക്കിൾ നഷ്ടമായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









