‘അമ്മ മരിച്ച ദുഃഖം താങ്ങാനാവാതെ മകൻ ആറ്റിൽ ചാടിജീവനൊടുക്കി .തണ്ടാന്റഴികത്തെ രാജശേഖരൻ ഉണ്ണിത്താന്റെ മകൻ ശ്രീരാഗ് (27 ) ആണ് ആത്മഹത്യ ചെയ്തത് . ശ്രീരാഗിന്റെ ‘അമ്മ സുധർമിണി 12 നാണ് മരിച്ചത് . ആന്ധ്രാപ്രദേശിൽ ജോലി ചെയ്യുന്ന ശ്രീരാഗ് ‘അമ്മ മരിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത് . ശ്രീരാഗ് ‘അമ്മ മരിച്ചതിനു ശേഷം വളരെ ദുഃഖത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത് .
കഴിഞ്ഞ ദിവസം വീട്ടിൽ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തികരയാറ്റിലേക്കു ചാടുകയായിരുന്നു നദിയിൽ കക്ക വാരുന്ന ആളാണ് ശ്രീരാഗ് ചാടുന്നത് കണ്ടത് .തുടർന്ന് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ചു ആശുപതിയിലെത്തിച്ചപ്പോഴേക്കും ശ്രീരാഗ് മരിച്ചിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






