മുക്കം: തടി കയറ്റി വന്ന മിനിലോറിയുടെ ഭാരം മൂലം മുൻ ചക്രങ്ങൾ ഉയർന്ന് അപകടത്തിൽപെട്ടത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മുക്കം പി.സി. ജംക്‌ഷനിലാണ് സംഭവം. ചേന്ദമംഗലൂർ റോഡിലേക്ക് പോവുകയായിരുന്ന ലോറി ഭാരം മൂലം മുൻവശം ഉയർന്ന ലോഡ് കുത്തി നിൽക്കുകയായിരുന്നു. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തി. മരങ്ങൾ കടപുഴകി വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






