നടുവേദനയും കഴുത്തുവേദനയുമാണ് പുതുതലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങൾ. കഴുത്ത് വേദനയോ തോളെല്ലെങ്കിലോ വേദനയില്ലാത്തവർ കുറവായിരിക്കും സ്ഥിരമായി ജോലി ചെയ്യുന്നവർക്കും, സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്കും, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നവർക്കും കഴുത്തു വേദന ഒരു സ്ഥിരം പ്രശ്നമാണ്. ഇതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്: ഉദാഹരണത്തിന്, നിങ്ങളുടെ നട്ടെല്ല് നേരെയാക്കുക: ഒരു ചാരിയിരിക്കുന്ന കസേരയിൽ ഇരിക്കുകയാണെങ്കിൽ, പുറത്ത് താങ്ങി നിർത്താൻ ‘കുഷ്യൻ’ ഉപയോഗിക്കുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യരുത്.
ഓരോ അര മണിക്കൂർ കൂടുമ്പോഴും സീറ്റിൽ നിന്ന് എഴുന്നേറ്റ് നടക്കുക. ഇരുന്ന് കഴുത്തിന് നേരിയ വ്യായാമവും കൊടുക്കാം . തലയിണകൾ ഒഴിവാക്കുക കഴുത്ത് വേദന ഉള്ളവർ തലയിണകൾ ഉപയോഗിക്കാതിരിക്കുക കഴുത്ത് ഇടയ്ക്കിടെ തിരിക്കുക: കഴിയുന്നത്ര ഇരുന്ന് ജോലി ചെയ്യുക, കഴുത്ത് വലത്തോട്ടും ഇടത്തോട്ടും കഴിയുന്നത്ര തിരിക്കാൻ ശ്രമിക്കുക. കിടക്കുമ്പോൾ ടിവി, കമ്പ്യൂട്ടർ, ഫോൺ എന്നിവ ഉപയോഗിക്കരുത്. കിടന്ന് വായിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.