കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഇതോടെ കേരളത്തിലെ പ്രധാന സ്വർണക്കടത്ത് കേന്ദ്രമായി കണ്ണൂർ വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസർകോട് പെരിങ്ങളം സ്വദേശി അഹമ്മദാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 702 ഗ്രാം സ്വർണം പിടികൂടി. അഹമ്മദിൽ നിന്ന് പിടികൂടിയ സ്വർണത്തിന് വിപണിയിൽ 34 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി. മാധവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.