കാൽനൂറ്റാണ്ടായി സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി എ മുഹമ്മദ് (84) വയനാട് കൽപ്പറ്റയിൽ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ദേശാഭിമാനി ഡയറക്ടർ ബോർഡ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
1982 മുതൽ 2007 വരെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 2017ൽ വിരമിക്കുന്നതുവരെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്തും അതിനുശേഷവും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
ഭാര്യ: പരേതയായ നബീസ. മക്കൾ: നിഷാദ് (കെ.എസ്.ഇ.ബി. കോൺട്രാക്ടർ), നെരൂദ (എൻജിനീയർ, കെ.എസ്.ഇ.ബി.), പരേതനായ സലിം. മരുമക്കൾ: ഹാജറ (എസ്.എസ്.എ. ഓഫീസ്), സീന, മിസ്രി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.