വയനാട് അമ്പലവയലിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജനുവരി 15നാണ് ലിജിതയെയും മകളെയും ഭർത്താവ് സനിൽകുമാർ (38) ആസിഡ് ഒഴിച്ചത് . സംഭവത്തിന് ശേഷം ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ മകൾ അളകനന്ദ (10) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
അമ്പലവയൽ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു ലിജിത. ഇവിടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു . ലിജിതയും ഭർത്താവ് സനലും പുറത്തായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനൽ വീട്ടിലെത്തി ബഹളമുണ്ടാക്കി. ജനുവരി 15 ശനിയാഴ്ച രാവിലെയാണ് ലിജിത പോലീസിൽ പരാതി നൽകിയത്.തുടർന്നാണ് ആസിഡ് ആക്രമണം ഉണ്ടായത്. പിന്നീട് ഒളിവിൽ പോയ സനലിനെ തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം കൊടുവള്ളിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.