ചിലർക്ക് യാത്ര ചെയ്യുമ്പോഴേ ഛർദി വരും എന്നാൽ മറ്റു ചിലർ വണ്ടിയില്‍ കയറേണ്ട താമസമേയുള്ളു ഛര്‍ദി തുടങ്ങാന്‍. ചിലര്‍ക്ക് കാര്‍ ആയിരിക്കും പ്രശ്‌നം. ചിലര്‍ക്ക് ബസ് ആകാം. തലവേദനയും ഓക്കാനവും ക്ഷീണവും വിയര്‍ക്കലും ഛര്‍ദിയുമെല്ലാം ചേര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയാകും ഈ പ്രശ്‌നമുള്ളവര്‍ക്ക്. മോഷന്‍ സിക്ക്‌നെസ്സ് എന്നാണ് ഈ പ്രശ്‌നം അറിയപ്പെടുന്നത്.
എന്തുകൊണ്ട് ഇങ്ങനെ ഉണ്ടാകുന്നു എന്നതിന് കൃത്യമായ ഒരു മറുപടിയില്ല. ചിലര്‍ മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഗുളികകള്‍ ഒന്നും കഴിക്കരുത്.
ഏതു ഒഴിവാക്കാൻ ചില ടിപ്‌സുകളുണ്ട്.
ഇടുങ്ങിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലങ്ങളിലാണ് ഛർദി ഉണ്ടാകാന്‍ സാധ്യതയേറെ. കാര്‍ ആയാലും ബസ് ആയാലും വിന്‍ഡോ സീറ്റില്‍ ഇരിക്കുക. നല്ല കാറ്റ് ലഭിക്കുമ്പോള്‍ മോഷന്‍ സിക്ക്‌നെസ്സിനുള്ള സാധ്യത കുറയും. പല ആളുകളിലും പലതരത്തിലാണ് മോഷന്‍ സിക്ക്‌നെസ് ഉണ്ടാവുന്നത്. അതിനാല്‍ ഓരോരുത്തര്‍ക്കും കംഫര്‍ട്ടബിളായ സീറ്റ് കണ്ടെത്തി ഇവിടെ ഇരിക്കണം. തല സുഖകരമായി ചാരിയിരിക്കാനുള്ള ഹെഡ് റെസ്റ്റ് ഉള്ള സീറ്റ് നോക്കി എടുക്കാം. ശരീരത്തിന് കാര്യമായ ഇളക്കം ലഭിക്കാത്ത തരത്തിലുള്ള ഇരിപ്പിന് മുന്‍ഗണന നല്‍കണം.
നന്നായി വെള്ളം കുടിക്കുന്നത് മോഷന്‍ സിക്ക്‌നെസ്സിനെ ചെറുക്കാന്‍ സഹായിക്കും. കാരണം ശരീരത്തില്‍ ജലാംശം ഉണ്ടാകുന്നത് തലവേദന, ഓക്കാനം, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവയില്‍ നിന്ന് അകറ്റും. ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതും പ്രധാനമാണ്. കൊഴുപ്പ് കൂടുതലടങ്ങിയതും അമിതമായ ഭക്ഷണവും ഒഴിവാക്കണം. ഇവ ശാരീരിക അസ്വസ്ഥതകള്‍ക്കും മോഷന്‍ സിക്ക്‌നെസ്സിനും ഇടയാക്കും. മോഷന്‍ സിക്ക്‌നെസ്സ് ഉള്ളവര്‍ അക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇരിക്കാതെ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റണം. പാട്ട് കേള്‍ക്കല്‍, സഹയാത്രികരുമായി സംസാരിക്കല്‍ എന്നിവ മോഷന്‍ സിക്ക്‌നെസ്സ് അകറ്റും. സ്വയം ഡ്രൈവ് ചെയ്യുന്നത് മോഷന്‍ സിക്ക്‌നെസ്സിനെ അകറ്റാനുള്ള നല്ലൊരു വഴിയാണ്. അതിനാല്‍ സാധിക്കുന്നവര്‍ സ്വയം ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.