പാലക്കാട്: കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കലാശിച്ചത് കൊലപാതകത്തില്‍. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് പാലക്കാട് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി അബ്ബാസാണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ അബ്ബാസിന് തലക്ക് അടിയേല്‍ക്കുകയായിരുന്നു. ഉടനെ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും രാവിലെ മരിച്ചു. പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു അബ്ബാസ് താമസിച്ചിരുന്നത്.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.