ചെങ്ങന്നൂർ: കല്ലിശ്ശേരി-ഓതറ റോഡിൽ മംഗലം കുറ്റിക്കാട് പടി ജംക്‌ഷനിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന ഇന്ത്യൻ നിർമിത അഞ്ചുലിറ്റർ വിദേശമദ്യം പിടികൂടി. വ്യാഴാഴ്ച രാത്രി 7.20ഓടെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഉമയാറ്റുകര പാറയിൽ പുരയിൽ വീട്ടിൽ വിജേഷിനെ ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘത്തിന്റെ സിഇഒമാരായ പി.ആർ.ബിനോയ്, സി.കെ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









