മാവൂരിൽ മിനി സിവിൽ സ്റ്റേഷൻ ഒരുങ്ങുന്നു. പാറമ്മലിൽ നിലവിലുള്ള വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
മിനി സിവിൽ സ്റ്റേഷന് ബഹുനില കെട്ടിടം നിർമിക്കാൻ ഒമ്പത് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയാണ്. ഈ ഭൂമിയിൽ ഇപ്പോൾ നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് ബഹുനിലക്കെട്ടിടം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസ്, ചെറൂപ്പയിലെ സബ് രജിസ്ട്രാർ ഓഫീസ്, മാവൂരിലെയും പരിസരങ്ങളിലെയും മറ്റ് സർക്കാർ ഓഫീസുകൾ എന്നിവ മിനി സിവിൽ സ്റ്റേഷനുകളാക്കി മാറ്റും.
മാത്രവുമല്ല ഫയർ സ്റ്റേഷൻ ആരംഭിച്ചാൽ അതും ഈ കെട്ടിടത്തിലേക്ക് മാറ്റും. കൂടാതെ മറ്റ് പുതിയ സർക്കാർ ഓഫീസുകൾ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുവെന്ന് അഡ്വ. പിടിഎ റഹീം എംഎൽഎ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









