മൈസൂരു: സ്‌കൂളില്‍ വിദ്യാര്‍ഥിയെ ഉമ്മ വച്ച അധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിൽ ആളൊഴിഞ്ഞ മുറിയിലാണ് അധ്യാപികയും വിദ്യാര്‍ഥിയും ചുംബിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തി. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.അതെ സമയം അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. എന്നാൽ വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









