തിരുവനന്തപുരം: സോളാർ കേസിൽ വിഎസ് അച്യുതാനന്ദൻ നൽകിയ നഷ്ടപരിഹാരം തനിക്ക് ലഭിച്ചാൽ ആ പണം സ്വന്തം ആവശ്യങ്ങൾക്കല്ല സാമൂഹ്യക്ഷേമത്തിന് വിനിയോഗിക്കുകയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അതെ സമയം ആരോപണങ്ങൾ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചെന്നും സത്യം ജയിക്കുമെന്ന് തനിക്ക് ഇപ്പോഴും ബോധ്യമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ആരോപണം നിഷേധിച്ചാൽ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. അങ്ങനെയാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കേസിന് പോകാൻ ആദ്യം താല് പര്യമില്ലെന്ന് ഉമ്മന് ചാണ്ടി വ്യക്തമാക്കി.
വലിയ തിരിച്ചടി ഭയന്നാണ് സർക്കാർ ലോകായുക്തയെ കാറ്റിൽ പറത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അഴിമതിക്കെതിരായ ഏറ്റവും ഫലപ്രദമായ സംവിധാനമാണ് ലോകായുക്ത. സർക്കാർ വകുപ്പാക്കി ദുർബലപ്പെടുത്താനുള്ള നീക്കം ജനം അംഗീകരിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.