തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. സി വിഭാഗത്തിൽ നാല് ജില്ലകൾ കൂടി ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് പുതിയ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നേരത്തെ തിരുവനന്തപുരം ജില്ല നേരത്തെ സി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നു. അത് തുടരും. സി വിഭാഗത്തിൽ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ അനുവദിക്കില്ല.
മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രമേ നടത്താവൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.