പാലക്കാട്: നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് . രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു.
നവംബറിൽ മിനിമം നിരക്ക് എട്ടിൽ നിന്ന് 12 ആക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിരുന്നു.രണ്ട് മാസം പിന്നിട്ടിട്ടും സർക്കാർ തീരുമാനമാകാത്തതിനാൽ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകൾ. നികുതിയിളവുകളും സംഘടന ആവശ്യപ്പെടുന്നു
ഫെബ്രുവരി ആദ്യവാരം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് യോഗം തീരുമാനിക്കും. സംസ്ഥാനത്ത് നിലവിൽ ഏഴായിരത്തി അഞ്ഞൂറോളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.