കോഴിക്കോട്: ബാലികാമന്ദിരത്തില്‍നിന്നും ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി സ്റ്റേഷനില്‍നിന്നും ചാടിപോയ സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് സസ്പെന്‍ഷന്‍. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അതേസമയം യുവാക്കൾ നിരപരാധികളാണെന്ന പെൺകുട്ടികളുടെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രേഡ് എഎസ്ഐ എം സജി, സിവിൽ പൊലീസ് ഓഫിസർ ദിലീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസിപി ഇന്നലെ അന്വേഷണം നടത്തി സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്മേൽ നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.