കോട്ടയം: പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ.ജയകുമാർ പറഞ്ഞു. ആരോഗ്യനില നിലവിൽ തൃപ്തികരമായ അവസ്ഥയിലാണ്. അതെ സമയം വാവാ സുരേഷ് ഇപ്പോഴും വെൻ്റിലേറ്ററിൽ തുടരുകയാണെന്നും തിരിച്ചു വരാൻ സമയമെടുക്കുമെന്നും എങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ പറയുന്നത്. ഇപ്പോൾ മാറ്റമുണ്ടെന്നും വീണ്ടും പ്രതികരിക്കാൻ തുടങ്ങിയെന്നും സൂപ്രണ്ട് വ്യക്തമാക്കി. ഇനിയുള്ള 48 മണിക്കൂറും നിർണായകമാണെന്ന് നേരത്തെ പറഞ്ഞിരുന്നുഅപ്പോൾ 20 ശതമാനമായിരുന്നു ഹൃദയത്തിൻ്റെ പ്രവർത്തനമെന്നും ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.