ഓരോ ദിവസവും വ്യത്യസ്തതയാര്‍ന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നത്.
അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത് . ഫാഷന്‍ പരീക്ഷണം നടത്തി, സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുക യാണ് ഒരു യുവതി . കഴിച്ചുതീര്‍ന്ന ചിപ്സ് പാക്കറ്റുകള്‍ കൊണ്ട് മനോഹരമായ സാരി ഡിസൈന്‍ ചെയ്തെടുത്തിരിക്കുകയാണിവര്. നീല നിറത്തിലുള്ള പാക്കറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പാക്കറ്റിന്റെ അകത്തുള്ള സില്‍വര്‍ ഭാഗം കൊണ്ട് ബോഡിയും നീല നിറത്തിലുള്ള പുറംഭാഗം കൊണ്ട് ബോര്‍ഡറും വച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി. നിരവധി പേര് ഈ വീഡിയോ ഇപ്പോഴും പങ്കുവയ്ക്കുന്നുമുണ്ട്. രസകരമായ ആശയമാണിതെന്നും, ഫാഷന്‍ മേഖലയില്‍ ഈ യുവതിക്ക് നല്ലൊരു ഭാവിയുണ്ടെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്റുകളായി പറയുന്നുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.