തിരുവനന്തപുരം: സംസ്ഥാനത്ത് 10-25 പ്രായപരിധിയിലുള്ള ചെറുപ്പക്കാരുടെ ആത്മഹത്യാനിരക്കില്‍ ആശങ്കാജനകമായ വർധന. ഓരോ മാസവും ശരാശരി 14 പേർ സംസ്ഥാനത്ത് ജീവനൊടുക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒപ്പം ശരാശരി രണ്ടുപേരെങ്കിലും ആത്മഹത്യക്ക് ശ്രമിക്കുന്നുമുണ്ട്.2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറുമാസത്തിനിടെ 10-നും 25-നും ഇടയില്‍ പ്രായമുള്ള 86 പേരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. 25-ലധികം ആത്മഹത്യാശ്രമങ്ങളും ഇക്കാലയളവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ ഇതിലും എത്രയോ മുകളിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേസുകളുടെ എണ്ണത്തില്‍ തെക്കൻ ജില്ലകളാണ് മുന്നില്‍നില്‍ക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം ആറുമാസത്തിനിടെ 10 പേർ ആത്മഹത്യ ചെയ്യുകയും മൂന്നുപേർ ഇതിനായി ശ്രമിക്കുകയും ചെയ്തു. കാസർകോട് ജില്ലയില്‍ എട്ടുപേരാണ് ഇക്കാലയളവില്‍ മരിച്ചത്.
പഠനസമ്മർദം മുതല്‍ പ്രണയബന്ധങ്ങള്‍ തകരുന്നത് വരെ ജീവനൊടുക്കലിലേക്ക് നയിക്കുന്നതായി പൊലിസ് ഉദ്യോഗസ്ഥരും വിദഗ്ധരും വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ കടുത്ത ആശങ്കയെത്തുടർന്നും സംസ്ഥാനത്ത് ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദുർബലമായ പ്രണയബന്ധങ്ങള്‍, അവിശ്വാസം, ഭീഷണി, മുതലെടുപ്പുകള്‍, കുടുംബവുമായുള്ള മാനസികമായ അകലം, സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മർദങ്ങള്‍ എന്നിവയെല്ലാം ഒരു നിമിഷത്തെ വൈകാരികമായ എടുത്തുചാട്ടങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു.”മുൻവിധിയില്ലാതെ കാര്യങ്ങള്‍ കേള്‍ക്കാൻ ആരുമില്ലെന്ന ധാരണയാണ് കുട്ടികളെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത്. സമ്മർദങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ല. ആരോഗ്യകരമായ കുടുംബബന്ധങ്ങളോ സൗഹൃദങ്ങളോ ഇത്തരം കുട്ടികള്‍ക്കുണ്ടാകാറില്ല.” എന്ന് സൈക്കോസോഷ്യല്‍ കണ്‍സള്‍ട്ടന്റ് & സൈക്യാട്രിക് സോഷ്യല്‍ വർക്കറായ ഡോ. അരുണ്‍ സദാശിവൻ പറയുന്നു.
ദുർബലമായ പ്രണയബന്ധങ്ങള്‍, അവിശ്വാസം, ഭീഷണി, മുതലെടുപ്പുകള്‍, കുടുംബവുമായുള്ള മാനസികമായ അകലം, സമൂഹം അടിച്ചേല്‍പ്പിക്കുന്ന സമ്മർദങ്ങള്‍ എന്നിവയെല്ലാം ഒരു നിമിഷത്തെ വൈകാരികമായ എടുത്തുചാട്ടങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു.
“മുൻവിധിയില്ലാതെ കാര്യങ്ങള്‍ കേള്‍ക്കാൻ ആരുമില്ലെന്ന ധാരണയാണ് കുട്ടികളെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നത്. സമ്മർദങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ല. ആരോഗ്യകരമായ കുടുംബബന്ധങ്ങളോ സൗഹൃദങ്ങളോ ഇത്തരം കുട്ടികള്‍ക്കുണ്ടാകാറില്ല.” എന്ന് സൈക്കോസോഷ്യല്‍ കണ്‍സള്‍ട്ടന്റ് & സൈക്യാട്രിക് സോഷ്യല്‍ വർക്കറായ ഡോ. അരുണ്‍ സദാശിവൻ പറയുന്നു.
പരിഹാരമാർഗങ്ങള്‍
മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂള്‍തലം മുതല്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. മാതാപിതാക്കള്‍ വീടുകളില്‍ ആരോഗ്യകരവും കുട്ടികളുമായി തുറന്നു സംസാരിക്കാൻ സാധിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കണം. ആവശ്യമെങ്കില്‍ കൗണ്‍സലിങ്ങും തെറാപ്പിയും തേടാൻ യാതൊരു മടിയും കാണിക്കരുത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദങ്ങളോ ബുദ്ധിമുട്ടുകളോ നേരിടുന്നുണ്ടെങ്കില്‍ ഉടൻതന്നെ വിദഗ്ധ സഹായം തേടുക. ദിശ ഹെല്‍പ്പ്‌ലൈൻ നമ്പറുകള്‍: 1056, 0471-2552056
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










