തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ സിൽവർ ലൈൻ ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസനത്തിന്റെ ആവശ്യകത തനിക്ക് മനസ്സിലായെന്നും എന്നാൽ അതിവേഗ യാത്രക്ക് സിൽവർ ലൈൻ പദ്ധതിയുടെ ആവശ്യമില്ലെന്നും തരൂർ പറഞ്ഞു. കേരളത്തിൽ നിലവിലുള്ള റെയിൽവേ പാത വികസിപ്പിച്ചാൽ മതി. സിൽവർ ലൈൻ പദ്ധതിക്ക് നല്ലൊരു ബദലാണ് വന്ദേ ഭാരത് ട്രെയിനുകൾ. വന്ദേ ഭാരത് ഭാരത് ട്രെയിനുകൾ പ്രാപ്തമാക്കാൻ കേരളത്തിലെ റെയിൽവേ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്നും തരൂർ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ നിലപാട് തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും തരൂർ പറഞ്ഞു. അതെ സമയം സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാം എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും തരൂർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.