ദില്ലി: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിൽ അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ബിക്കിനിയായാലും ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ തലയും മുഖവും മറയുന്ന രീതിയില്‍ അണിയുന്ന വസ്ത്രം) ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രിയങ്ക .പ്രിയങ്കയുടെ ട്വീറ്റിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും കര്‍ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. സമാധാനം പാലിക്കാന്‍ കോടതിയും മുഖ്യമന്ത്രിയും ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഹിജാബ് വിഷയത്തില്‍ വ്യാപക പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചത്. കോളേജുകളിലെ സംഘര്‍ഷം തെരുവകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.