ബംഗളൂരു: ഭാവിയിൽ കാവി പതാക ദേശീയ പതാകയായേക്കുമെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ത്രിവർണ പതാകയാണ് നിലവിൽ ദേശീയ പതാക. എല്ലാവരും അതിനെ മാനിക്കണമെന്നും ഈശ്വരപ്പ പറഞ്ഞു.
‘നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ശ്രീരാമചന്ദ്രന്റെയും മാരുതിയുടെയും രഥങ്ങളിൽ കാവിക്കൊടികളുണ്ടായിരുന്നു. അന്ന് നമ്മുടെ രാജ്യത്തിന് ത്രിവർണ പതാക ഉണ്ടായിരുന്നോ? ഇപ്പോൾ അത് നമ്മുടെ ദേശീയ പതാകയാണ്. ഈ രാജ്യത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ഓരോ വ്യക്തിയും അതിനെ ബഹുമാനിക്കണം. അതിൽ യാതൊരു സംശയവുമില്ല അതെ സമയം ചെങ്കോട്ടയിൽ കാവി പതാക ഉയർത്താനാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഭാവിയിൽ അത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് രാജ്യം ഹിന്ദു ചിന്തയെയും ഹിന്ദുത്വത്തെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ഒരു ഘട്ടത്തിൽ ആളുകൾ ചിരിച്ചു. നമ്മൾ ഇപ്പോൾ പണിയുകയല്ലേ ?, ഭാവിയിൽ നൂറോ ഇരുന്നൂറോ അഞ്ഞൂറോ വർഷത്തിനുള്ളിൽ കാവി പതാക ദേശീയ പതാകയായി മാറിയേക്കാം. കാവിക്കൊടി ഉയർത്തുന്നവരാണ് നമ്മൾ ഭാവിയിൽ ഈ നാട്ടിൽ ഹിന്ദു ധർമ്മം വരും. അക്കാലത്ത് ഞങ്ങൾ അത് ചെങ്കോട്ടയിൽ ഉയർത്തും, ഇപ്പോൾ നമ്മുടെ ദേശീയ പതാക ത്രിവർണ്ണ പതാകയാണ്, അത് അവിടെയുണ്ട്. ഞങ്ങൾ എല്ലാവരും അതിനെ ബഹുമാനിക്കുന്നു,”
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.