പാലക്കാട്: മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരേ വനംവകുപ്പ് കേസെടുത്തേക്കും. സംരക്ഷിത വനംമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. കേരളാ ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക. ബാബു കയറിയ കൂര്‍മ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഈ പ്രദേശത്ത് ആളുകള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ലാതെ പ്രവേശിക്കാന്‍ സാധിക്കില്ല.
ബാബുവിന്റെ മൊഴി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ എടുക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. ബാബുവിന് ഒപ്പമുണ്ടായിരുന്ന ആളുകള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. അവരുടെ മൊഴിയും എടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരേ കേസെടുക്കുന്നതില്‍ മൊഴിയെടുത്ത ശേഷം തീരുമാനിക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.