തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനം. പാർട്ടി കോൺഗ്രസിന്റെ തീയതിയിലും മാറ്റമില്ല. സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ 4 വരെ നടക്കും.ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും. അതേസമയം മുൻകരുതലിന്റെ ഭാഗമായി കൊവിഡ് റാലി ഒഴിവാക്കി. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. ആളുകളുടെ എണ്ണവും നിയന്ത്രിക്കും. സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.