ബംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ പ്രീ യൂണിവേഴ്സ്റ്റി, ബിരുദ കോളേജുകള്‍ തുറന്നു. കനത്ത സുരക്ഷയോടെയാണ് കോളേജ് തുറന്നത് . ഉഡുപ്പി നഗരത്തില്‍ പൂര്‍ണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ചില കുട്ടികൾ ഹിജാബ് ധരിച്ചു കൊണ്ടാണ് കോളേജുകളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ചിലർ ഹിജാബ് അഴിച്ചു മാറ്റാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ചിലർ അധ്യാപകരോട് തർക്കിക്കുന്ന സാഹചര്യമാണ്. പ്രശ്നം ഉടലെടുത്തതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ കോളേജിലെ ആറ് വിദ്യാർഥികൾ എത്തിച്ചേർന്നിട്ടില്ലെന്നാണ് വിവരം.
ക്ലാസ് മുറിയിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകണമെന്ന് ആവർത്തിച്ചാണ് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്. ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ സ്വത്വം പ്രകടിപ്പിക്കുന്നതു മാത്രമല്ലെന്നും വിശ്വാസത്തിന്റെ പേരിലുള്ള നിഷ്കളങ്കമായ ആചാരമാണെന്നും വിദ്യാർഥികൾക്ക്‌വേണ്ടി ഹാജരായ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.