തൃക്കരിപ്പൂർ : അൽ മുജമ്മഉൽ ഇസ്ലാമിയുടെ മുപ്പതാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു. പണ്ഡിത, പ്രാസ്ഥാനിക നേതാക്കൾ അണിനിരന്ന പ്രൗഢമായ സദസ്സിൽ മുജമ്മയിൽ നിന്നും മതപഠനം പൂർത്തിയാക്കിയ 59 യുവ പണ്ഡിതന്മാർക്ക് സനദ് നൽകി.
സി ഉസ്താദ് ഓഡിറ്റോറിയത്തിൽ മുജമ്മഅ് പ്രസിഡന്റ് സയ്യിദ് ത്വയ്യിബുൽ ബുഖാരി തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹസനുൽ അഹ്ദൽ,സയ്യിദ് ജുനൈദ് അൽ ബുഖാരി, സയ്യിദ് സൈഫുല്ല അൽമശ്ഹൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഹുസൈൻ സഅദി കെ.സി. റോഡ്, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, റഫീഖ് അമാനി തട്ടുമ്മൽ, റശീദ് മാസ്റ്റർ നരിക്കോട് തുടങ്ങിയവർ സംസാരിച്ചു.
സ്വാദിഖ് അഹ്സനി സ്വാഗതവും എം.ടി.പി. ഇസ്മാഈൽ സഅദി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.