കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ ബഹ്‌റൈൻ പാർലമെന്റിലും പ്രതിഷേധസ്വരം. അഹ്മദ് അൽ അൻസാരി, അബ്ദുറസാഖ് അൽ ഖിത്താബ് എന്നീ എംപിമാരുടെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചാണ് ഇന്ത്യൻ മുസ്ലിംകളോടുള്ള ഐക്യദാർഢ്യം ബഹ്‌റൈൻ പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്റെ സമ്മതത്തോടെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നും എംപിമാർ ആരോപിച്ചു .
വിവിധ രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ബഹ്റൈനിന് ഉള്ളതെന്നും, ഇന്ത്യയിലെ ഇത്തരം സംഭവങ്ങൾ സങ്കടം ഉളവാക്കുന്നതാണെന്നും ഒട്ടും ആശാവഹമല്ലെന്നും പാർലമെന്റ് വിലയിരുത്തി. വൈവിധ്യമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ കാതൽ. ഇഷ്ടമുള്ള മതവും വേഷവും സ്വീകരിക്കാൻ അവകാശമുള്ള രാജ്യത്ത്, പഠിക്കാൻ അവസരം ലഭിക്കണമെങ്കിൽ ഹിജാബഴിക്കണം എന്ന സാഹചര്യം ഉണ്ടാവുന്നത് ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.