ദോഹ: നാലാം പതിപ്പിന്റെ പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ സമയം അനുവദിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകുമെന്ന് സെൻട്രൽ ബാങ്ക് ട്വിറ്ററിൽ അറിയിച്ചു.
50,000 റിയാലിൽ കൂടുതൽ തുക മാറ്റാൻ വരുന്നവർ ധനകാര്യ സമിതിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും ബാങ്ക് വിശദീകരിച്ചു. ഖത്തർ പൗരന്മാർക്ക് അക്കൗണ്ടുള്ള ബാങ്കുകൾ വഴി നോട്ടുകൾ മാറണം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് നോട്ടുകൾ മാറാൻ സെൻട്രൽ ബാങ്കിൽ സംവിധാനം ഒരുക്കും. പ്രവാസികൾക്ക് നോട്ടുകൾ മാറാൻ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ സർട്ടിഫിക്കറ്റ് വേണമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.