ബംഗളൂരു: കർണാടകയിലെ നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തി. നിഷാങ്ക് കൗൾ എന്ന 19 കാരനായ കോളേജ് വിദ്യാർത്ഥിയാണ് കാൽ വഴുതി മലയിലേക്ക് വീണത്. ബന്ധുക്കൾ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷപ്പെടുത്തി.
വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്.ചിക്കബല്ലാപൂർ പൊലീസും വ്യാമസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വ്യോമസേനയുടെ വിമാനമെത്തി അഞ്ച് മണിക്കൂറെടുത്താണ് നിഷാങ്കിനെ പുറത്തെടുത്തത്. അപകടത്തിൽ നിഷാങ്കിന് പുറകിൽ പരിക്കേറ്റിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.