ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ എയർപോർട്ട് സെക്യൂരിറ്റിയുടെ സഹകരണത്തോടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ, യാത്രക്കാരനിൽ നിന്ന് വൻതുക പിടിച്ചെടുത്തു. പുറപ്പെടുന്ന യാത്രക്കാരന്റെ പരിശോധനയിൽ വെളിപ്പെടുത്താത്ത വൻതുക കണ്ടെത്തിയെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വകുപ്പ് അറിയിച്ചു.
അതേസമയം അൻപതിനായിരം ഖത്തർ റിയാലിന് തുല്യമായതോ അതിൽ കൂടുതലോ ആയ ആഭരണങ്ങൾ, പണമോ വിലപിടിപ്പുള്ള ലോഹങ്ങളോ സാമ്പത്തിക ഇടപാടുകാരുമായി വിലപേശാവുന്ന ഉപകരണങ്ങളോ കൈവശം വച്ചാൽ ഖത്തറിലേക്ക് പ്രവേശിക്കുമ്പോഴോ പുറപ്പെടുമ്പോഴോ ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ആവശ്യപ്പെട്ടു. വിമാനം വഴിയോ കടൽ വഴിയോ കര വഴിയോ ഉള്ള എല്ലാ യാത്രകളിലും ഇത് ആവശ്യമാണെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു. .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.