ബംഗളൂരു: കർണാടകയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ശിവമോഗ സ്വദേശികളായ റെഹാൻ ഷെറീഷ്, അബ്ദുൾ അഫ്നാൻ എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നിരവധി സംഘടനകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും ഈ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചുവരികയാണെന്നും കർണാടക ആഭ്യന്തരമന്ത്രി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കുമെതിരായ പരാതികൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് ബജ്‌റംഗ്ദൾ പ്രവർത്തകനായ ഹർഷയെ കാറിലെത്തിയ അഞ്ചംഗ സംഘം മർദിച്ച് കൊലപ്പെടുത്തിയത്. പെട്രോൾ പമ്പിന് സമീപം നിൽക്കുകയായിരുന്ന ഹർഷയെ ജനക്കൂട്ടം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നെ ടെൻഷൻ ആയി. ബജ്‌റംഗ്ദൾ പ്രവർത്തകനായ ഹർഷയ്ക്ക് മുമ്പ് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബജ്‌റംഗ്ദൾ റാലിക്കിടെ പ്രദേശത്ത് മറ്റൊരു സംഘവുമായി ഹർഷ നിരന്തരം സംഘർഷത്തിലായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു .ശിവമോഗയില്‍ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഹര്‍ഷയുടെ സംസ്‌കാര ചടങ്ങില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപതാകത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്നാണ് പൊലീസ് പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.