ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ കളിവിവരണം നൽകാൻ കമന്റേറ്റർമാർക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സംഘാടകർ അറിയിച്ചു. അന്ധരായ കാണികൾക്ക് കളി വിവരിച്ചുകൊടുക്കാനുള്ള പ്രത്യേക കമന്റേറ്റർ പദവിയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് കളി വിവരിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാർച്ച് 19 മുതൽ ഒക്ടോബർ വരെ സൗജന്യ പരിശീലനം നൽകും. കമന്റേറ്ററാവാൻ താല്പര്യമുള്ളവർ 60 സെക്കന്റ് ദൈർഖ്യമുള്ള, സ്വന്തം ശബ്ദത്തിലുള്ള കളി വിവരണം അപേക്ഷയോടൊപ്പം ചേർക്കണം അപേക്ഷകർക്ക് ഇഷ്ടമുള്ള ഫുട്‍ബോൾ മത്സരം തിരഞ്ഞെടുത്ത്, ആ കളിക്കാണ് വിവരണം നൽകേണ്ടത്.
കമന്ററി പറയാനുള്ള മൊത്തത്തിലുള്ള അഭിരുചിയും ഓഡിയോ റെക്കോർഡിംഗിന്റെ ഗുണനിലവാരവും നോക്കി ഉദ്യോഗാർത്ഥികളെ വിലയിരുത്തും. അപേക്ഷകൾ അയക്കാൻ https://tii.qa/ADC22
സന്ദർശിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.