തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ) ഇടുക്കി സിപിഎം സെക്രട്ടറിയുടെ പ്രകോപന പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ . തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സിപിഎം നേതാക്കൾ പ്രതികരിക്കുന്നത്. ഇടുക്കി സിപിഎം ജില്ല സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തണം. അതെ സമയം അദ്ദേഹം സംഘർഷമുണ്ടാക്കാൻ പ്രേരിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
സി.വി.വർഗീസിനെതിരെ കേസെടുക്കണം. കെ സുധാകരന്റെ ദേഹത്ത് ഒരു മണ്ണ് വീഴാൻ കോൺഗ്രസ് അനുവദിക്കില്ല. കെപിസിസി പ്രസിഡന്റിന്റെ ദേഹത്ത് മണ്ണ് വാരിയിടാൻ സിപിഎമ്മിന് കഴിയില്ല. ഇടുക്കി എസ്എഫ്ഐ നേതാവ് ധീരജിന്റെ മരണത്തിൽ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ധീരജിന്റെ കൊലപാതകത്തിന് ശേഷം കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകനെ വിലക്കിയത് ജില്ലാ സെക്രട്ടറിയാണ്. ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങില്ല. ധാർഷ്ട്യവും ഭീഷണിയും സി.വി.വർഗീസിന്റെ ഭാഗത്തുനിന്നുണ്ടായി. ഒരു ഗുണ്ടാ നേതാവിന്റെ ഭാഷയാണ് ഇയാളുടേത്. നികൃഷ്ടജീവിയെന്ന പരാമർശത്തിന്റെ ചരിത്രം ഓർക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.