കൊച്ചി: കൊച്ചിയിൽ ഒന്നര വയസ്സുകാരി നോറയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ജോൺ ബിനോയ് ഡിക്രൂസ് ക്രൂരനായ കൊലയാളിയെന്ന് പോലീസ്.
വീട്ടിൽ സ്ഥിരമായി ശല്യക്കാരനായിരുന്നു ബിനോയ് എന്ന് വളർത്തമ്മ ഇംതിയാസ് പറയുന്നു. ബിനോയിക്ക് 14 ദിവസം പ്രായമുള്ളപ്പോൾ അവർ ദത്തെടുത്തതാണ് . എന്നാൽ പിന്നീട് തങ്ങൾ കണ്ടതും അനുഭവിച്ചതുമായ ക്രൂരതകൾ ഓരോന്നായി പോലീസിനോട് പറഞ്ഞു. കോഴിയെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കുക എന്നതായിരുന്നു പതിവ്. തെരുവ് നായ്ക്കളുടെ കാൽ തല്ലി ഒടിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. അത്രയും ഭീകരമായ മാനസികാവസ്ഥയിലായിരുന്നു 28 കാരനായ പ്രതി.
വീട്ടിൽ മോഷണം പതിവായിരുന്നു. വളർത്തമ്മയെപ്പോലും ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തു. മയക്കുമരുന്നിന് പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.