തിരുവനന്തപുരം: യോഗിക്കും ബി.ജെ.പി സർക്കാരിനുമെതിരെ വ്യാജപ്രചാരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും അവസാനിപ്പിക്കണമെന്ന് സുരേന്ദ്രൻ . യോഗി ആദിത്യനാഥിനെതിരായ പിണറായിയുടെ വിഷം ചീറ്റുന്ന പ്രചാരണത്തിനും തിരിച്ചടിയായിരിക്കുകയാണ് യുപിയിലെ ബിജെപിയുടെ ചരിത്രവിജയം. കേരള മോഡൽ യുപിയെ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തർപ്രദേശിലെ ജനങ്ങൾ ചവറ്റുകൊട്ടയിൽ എറിഞ്ഞു. യുപി മോഡലാണ് കേരളത്തിനും അഭികാമ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു .മണിപ്പുരിലും ഗോവയിലും ബിജെപി നേടിയ വിജയം കേരളത്തിലും സ്വാധീനിക്കും.
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ദയനീയ പരാജയം കേരളത്തിലും അവരുടെ പതനത്തിന് ആക്കം കൂട്ടും. കോൺഗ്രസിനെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ഇനി വയനാട്ടിൽ പ്രധാനമന്ത്രിയാകാം. പ്രധാനമന്ത്രിയോടുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിക്കുന്നതിന്റെ തെളിവാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം. നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കുള്ള അംഗീകാരമാണ് ചരിത്രവിജയമെന്ന് സുരേന്ദ്രൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.