കൊച്ചി: കൊച്ചിയിൽ ടാറ്റു ലൈംഗിക പീഡനക്കേസിലെ പ്രതി സുജേഷിനെതിരെ ഒരാൾ കൂടി പരാതി നൽകി. വിദേശ വനിതയാണ് കൊച്ചി കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത് . ഇടപ്പള്ളിയിലെ ഇൻഫെക്റ്റഡ് സ്റ്റുഡിയോയിൽ ടാറ്റൂ കുത്തുന്നതിനിടെയാണ് സുജേഷ് ലൈംഗിക അതിക്രമം നടത്തിയത് . കൊച്ചിയിലെ ഒരു കോളേജിലെ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. ഇതോടെ സുജേഷിനെതിരെ പരാതി നൽകിയവരുടെ എണ്ണം ഏഴായി. ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം ആരോപിച്ച് സോഷ്യൽ മീഡിയയിൽ വന്നതിനു പിന്നാലെയാണ് സുജേഷ് ഒളിവിൽ പോയത്. പിന്നീട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് സുജീഷ് പോലീസ് പിടിയിലായത്.
സുജേഷിന്റെ ഉടമസ്ഥതയിലുള്ള ഇൻക്ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. കൊച്ചി നഗരത്തില്‍ രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങള്‍ നടന്നുവെന്നാണ് പരാതി. ഇന്‍ക്ഫെക്ടഡ് സ്ഥാപനത്തില്‍ നിന്ന് ഇന്നലെ റെയ്ഡില്‍ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആര്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.