തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമാതീതമായി താപനില ഉയരുമെന്ന് മുന്നറിയിപ്പ് . ആറു ജില്ലകളില്‍ ചൂട് കൂടുമെന്നാണ് സംസ്ഥാന കാലാവസ്ഥാവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില മൂന്നു ഡിഗ്രി വരെ ഉയരുന്നത്. അതുകൊണ്ടുതന്നെ ഇന്നും നാളെയും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം കഴിഞ്ഞദിവസം ഏഴ്ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. രാത്രിയിലും ശരാശരി 25 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.