തൃശൂർ: വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തില്‍ ചെറുതുരുത്തി പൊലിസ് കേസെടുത്തു.
സ്കൂളിലെ സോഷ്യല്‍ സയൻസ് അധ്യാപകനും വരവൂർ സ്വദേശിയുമായ മണികണ്ഠനെതിരെയാണ് കേസ്.ഒരാഴ്ച മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിനിടെ താഴെപ്പോയ പേനയുടെ അടപ്പ് എടുക്കാൻ ബെഞ്ചില്‍ നിന്ന് എത്തിനോക്കിയതിനാണ് അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
മണികണ്ഠൻ മുൻപും വിദ്യാർഥികള്‍ക്ക് നേരെ സമാനമായ രീതിയില്‍ മർദ്ദനമുറകള്‍ പ്രയോഗിക്കാറുണ്ടെന്നും പരാതിയുണ്ട്.സംഭവത്തിന് പിന്നാലെ അധ്യാപകനെതിരെ രക്ഷിതാക്കളും പ്രദേശവാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും സംഭവത്തില്‍ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസറോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









