ഖത്തർ ഫിഫ വേൾഡ് കപ്പ് ടിക്കറ്റ് ബുക്കിംഗ് ഇന്ത്യക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ മലയാളികളെന്ന്
പ്രഖ്യാപനം മുതൽ ടിക്കറ്റ് വില്പന വരെ എത്തി നിൽക്കുന്ന ഘട്ടത്തിൽ ലോകകപ്പ് കാണാൻ മലയാളികൾ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. ടിക്കറ്റ് നിരക്ക് കൂടി പുറത്തുവന്നതോടെ കാൽപന്ത്കളിയിലെ ലോകപ്പോരിന് ആവേശം നിറക്കാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ഖത്തറിലെ മലയാളികൾ.
40 റിയാലിന് ടിക്കറ്റ് ലഭിക്കുമെന്നറിഞ്ഞതോടെ ഈ ആവേശം ഇരട്ടിയാവുകയായിരുന്നു.ഇതിനു പുറമെ, ഖത്തറിൽ താമസക്കാരായ എല്ലാവരെയും ആതിഥേയരാജ്യത്തെ ഫുട്‌ബോൾ ആരാധകരെന്ന നിലയിൽ പരിഗണിക്കാനുള്ള തീരുമാനവും അവർക്ക്തുണയായി.ഇക്കാരണങ്ങളാൽ തന്നെ ടിക്കറ്റ് വിൽപനയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ അറേബ്യൻ മണ്ണിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ മലയാളികൾ കൂട്ടത്തോടെ ഒഴുകിയെത്തുമെന്നതിൽ യാതൊരു സംശയവുമില്ല. ഗാലറികളിൽ ഖത്തറിലെ മലയാളികളുണ്ടാവും ഇതിനായി പല മലയാളി ക്ലബ്ബുകളും ഒരുങ്ങിക്കഴിഞ്ഞു. അവരെല്ലാം ഇനി കാത്തിരിക്കുന്നത് ലഭിച്ച ടിക്കറ്റുകൾ ഏതൊക്കെ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന്റേതാണ് എന്നറിയാനാണ്. തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരത്തിന്റെ ടിക്കറ്റുകൾ തന്നെയാവണമെന്ന പ്രാർത്ഥന കൂടി ഫലം കണ്ടാൽ എല്ലാം തികഞ്ഞെന്ന് ഇവർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.