കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍കൗണ്‍സിലിന് പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി. അഭിഭാഷകൻ രാമന്‍പിള്ളക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും രാമന്‍പിള്ള നേതൃത്വം നല്‍കി. അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ ലംഘിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് പരാതിയിൽ ഉള്ളത്. അഭിഭാഷകനെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









