കൊച്ചി: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ. അതെ സമയം പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. റീജിയണല്‍ ഫയര്‍ ഓഫീസറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തതെന്ന് വിശദീകരിക്കുമ്പോഴും മേല്‍ത്തട്ടില്‍നിന്നുള്ള അനുമതിയോ ഇതിനായി കൃത്യമായ ചട്ടങ്ങളോ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









