ദോഹ: കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ ഒന്നിപ്പിക്കുന്ന ആദ്യത്തെ സുപ്രധാന സംഭവമായിരിക്കും ഖത്തറിൽ നടക്കുന്ന ലോക കപ്പെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രസ്താവിച്ചു.
വെള്ളിയാഴ്ച രാത്രി ദോഹ എക്സിബിഷൻ സെന്ററിൽ നടന്ന ഫിഫ ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങിൽ 2,000 ലധികം അതിഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമീർ. എല്ലാവരെയും ലോക കപ്പിലേക്കു സ്വാഗതം ചെയ്യുന്നതായും അമീർ പറഞ്ഞു. ഗ്രൂപ്പ് ടീമുകളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
ഞങ്ങൾ വാഗ്ദാനം നൽകിയ പോലെ ഇതുവരെ കണ്ടിട്ടില്ലാത്തവിധം മഹത്തരമായ ഒരു ലോക കപ്പ് ഞങ്ങൾ സംഘടിപ്പിക്കും. ഇക്കാര്യത്തിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു, അമീർ പറഞ്ഞു. ഒരു ഫുട്ബാൾ ആരാധകനെന്ന നിലയിൽ നിങ്ങളെപ്പോലെ ഞാനും ഈ ടൂർണമെന്റിന് വേണ്ടികാത്തിരിക്കുന്നു. ഒരു കളി എന്നതിലുപരി ജനങ്ങളെ ഒന്നിപ്പിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ഉന്നത ലക്ഷ്യങ്ങളും ഇത്തരം സംഭവങ്ങളിലൂടെ നിറവേറ്റപ്പെടുന്നു, അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.